റിയാദ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണം സൗദി പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിലക്ക് നിലവില്‍ വന്നത്.
കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഇന്ത്യയുടെ പേരുണ്ട്.
ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്.