ഐ.എസ്.എലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ എഫ്‌സിയെ തകര്‍ത്ത് ജംഷഡ്പൂർ എഫ്‌സി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജംഷഡ്പൂറിന്റെ വിജയം. ജംഷഡ്പൂരിനായി ഗ്രേഗ് സ്റ്റുവാർട്ട് രണ്ടു ഗോളും റിതിക് ഒരു ഗോളും നേടി. ഒമ്പതാം മിനുട്ടിലും 94ാം മിനുട്ടിലുമാണ് സ്റ്റുവാർട്ട് ഗോൾ കണ്ടെത്തിയത്. രണ്ടാം ഗോൾ പെനാൽട്ടിയിൽ നിന്നായിരുന്നു.
57ാം മിനുട്ടിൽ രാഹുൽ ബേക്കെയും 86ാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ഡീഗോ മൗറീഷ്യോയും മുംബൈക്കായി എതിർഗോൾവല കുലുക്കി. മൗറീഷ്യോയുടെ ഗോളിലൂടെ സമനില കണ്ടെത്തിയ മുംബൈയുടെ താളം തെറ്റിച്ചാണ് 94ാം മിനുട്ടിലെ ഗോൾ വന്നത്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് മുംബൈ രണ്ടു ഗോളുകൾ കണ്ടെത്തിയിരുന്നത്.
ഇതോടെ പോയൻറ് പട്ടികയിൽ ടീം മൂന്നാം സ്ഥാനം നിലനിർത്തി. കേരളാ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തും മുംബൈ അഞ്ചാം സ്ഥാനത്തുമാണുള്ളത്.