തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപി-സിപിഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്ന കെ. സുധാകരൻ. നാണംകെട്ട ഗവർണറുടെ നടപടിയിൽ പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്നും അഭിപ്രായ സ്ഥിരതയില്ലാത്ത വ്യക്തിയാണ് ഗവർണറെന്ന് സുധാകരൻ പറഞ്ഞു. ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം അത് കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. കേരളം ഇന്നുവരെ ഇങ്ങനെയൊരു ഗവര്‍ണറെ കണ്ടുമുട്ടിയിട്ടില്ല. എന്തെങ്കിലും പറയുന്ന കാര്യത്തില്‍ ഒരു അഭിപ്രായ സ്ഥിരത വേണ്ടേ, വലിയ കാര്യംപോലെ പറയും. ഒടുവില്‍ അതെല്ലാം കൊണ്ടുപോയി കീഴങ്ങുമെന്നും കെ.സുധാകരന്‍ പരിഹസിച്ചു.
“പടപ്പുറപ്പാട് കണ്ടാല്‍ ഭയപ്പെടും. ഗവര്‍ണര്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തു കളയും! എന്നാല്‍ മണിക്കൂറുകളും ദിവസങ്ങളുമെല്ലാം കഴിയുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി ഒരഭിമാന ബോധമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കും. അദ്ദേഹം ഗവര്‍ണറുടെ സ്ഥാനത്തിന് അപമാനമാണ്. പിണറായി വിജയന്‍ ഇന്ന് നടന്നുപോകുന്നത് ബിജെപിയുടെ ഒത്താശയോടെയല്ലേ?… ഏത് വിഷയത്തിലാണ് ബിജെപി ഇവരെ സഹായിക്കാത്തത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേയുള്ള ഏതെങ്കിലും കേസില്‍ ചലനമുണ്ടായോ. മുഖ്യമന്ത്രി അത്തരം കേസുകളില്‍ ഭയപ്പാടില്ലാത്തതിന് കാരണം സംരക്ഷിക്കാന്‍ മുകളില്‍ നരേന്ദ്രമോദിയുണ്ടെന്ന വിശ്വാസമാണ്. കെ റെയിലിനെ ഇവിടുത്തെ ബിജെപി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് അംഗീകാരം കൊടുക്കുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ മന്ത്രിയെടുത്ത നിലപാട് ഓരോ തവണയും വ്യത്യസ്തമാണ്. ഇതെല്ലാം അവിഹിത ബന്ധത്തിന്റെ ഫലമാണ്.”- സുധാകരൻ പറഞ്ഞു.
അതേസമയം, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ഗവർണർ. സർക്കാരിന്റെ അനുനയത്തിന്റെ ഭാഗമായായിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്. ശാരദാ മുരളിക്കാണ് പകരം ചുമതല. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എ.കെ.ജി സെന്റർ ചർച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചത്.