തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
ലിറ്ററിന് 98 രൂപ 15 പൈസയാക്കി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വില നിശ്ചയിച്ചു. പുതിയ നിരക്ക്പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്.
പുതിയ വര്‍ധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്.