തിരുവനന്തപുരം; ഈ മാസം 21 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണ തോതിൽ തുറക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും നടത്തിയ ചർച്ചയിൽ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പോയി വരുന്നതിന് പരമാവധി സർവ്വീസുകൾ അയക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയതായി സിഎംഡി അറിയിച്ചു. ഇത്തരത്തിൽ സുഗമമായ യാത്രാ സൗകര്യത്തിനാവശ്യമായ പരമാവധി സർവ്വീസുകൾ നടത്താൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയതായും സിഎംഡി അറിയിച്ചു.