എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം. ആര്യയുടെ കോളേജ് ജീവിതവും സൗഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് – കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നടക്കം ആക്രമണം നടക്കുന്നത്.
ഇന്നലെ വിവാഹ വാർത്ത പുറത്തുവന്നതിന് ശേഷം മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് പ്രധാനമായും ആക്രമണം. അനുപമയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയ സഖാക്കൾ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളാണ് ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളിൽ അനുപമ വിഷയത്തിൽ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കൾ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയരുന്നുണ്ട്.