കൊച്ചി: കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചത് ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഹർജി മാർച്ച് മൂന്നിന്
ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഏകപക്ഷീയമായി നിരക്കുകൾ കുറച്ച സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ലാബ് ഉടമകൾ കോടതിയിൽ വാദിക്കുകയും ചെയ്തു.
പുതുക്കിയ നിരക്ക് അനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. RTPCRന് 300 രൂപയും ആന്റിജന്‍ 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്ചയിച്ച നിരക്ക്. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ലാബ് ഉടമകളുടെ ഹർജിയിൽ വ്യക്തമാക്കുന്നു.