ആലപ്പുഴ: കെഎസ്ഇബി വിവാദത്തിൽ മുൻ മന്ത്രി എം.എം. മണിക്കെതിരേ വിമർശനം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മണിയെപോലൊരു തട്ടിപ്പുകാരൻ കേരളത്തിൽ വേറെയില്ല. ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പാണ് മണിയെന്നും സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സുരേന്ദ്രൻ വിമർശനം നടത്തി. കെഎസ്ഇബി അഴിമതിയിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. പിണറായി മൻമോഹൻ സിംഗിന് പഠിക്കുകയാണോയെന്നും കെ സുരേന്ദ്രൻ ചോദിക്കുകയും ചെയ്തു.