നെടുമങ്ങാട്: കഞ്ചാവ് കടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് ചുള്ളിമാനൂരിൽ നടത്തിയ വാഹനപരിശോധനയിലാണ് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവ് പിടിച്ചത്. കഞ്ചാവ് കടത്തിയ കുറ്റത്തിന് നെടുമങ്ങാട് ആനാട് വഞ്ചുവം പുത്തൻ കരിക്കകം വീട്ടിൽ അൻഷാദ് (23), നെടുമങ്ങാട് ആനാട് വഞ്ചുവം ഇടമല പുത്തൻവീട്ടിൽ അനസ്(23) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർമാരായ അനിൽകുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നജിമുദ്ദീൻ, ഷജിം, ഷജീർ, മുഹമ്മദ് മിലാദ്, ശ്രീകേഷ്, അധിൽ, ഡ്രൈവർ റിജുകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.