ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച എം ഇ എ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷ സമർപ്പികാം. ബിരുദ പ്രോഗ്രാമിൻ്റെ അന്തിമവർഷത്തിൽ പഠിക്കുന്ന, ഇന്റേൺഷിപ്പ് അവസാനവർഷ പാഠ്യപദ്ധതിയുടെ നിർബന്ധ ഘടകമായവർക്കും അപേക്ഷിക്കാം.
പ്രായം 2022 ഡിസംബർ 31-ന് 25 കവിയരുത്. ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്സ് പ്രോഗ്രാം (ടി.എ.ഡി.പി.) പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ജില്ലകളിലെ അപേക്ഷകർ, പട്ടിക/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. വിഭാഗ അപേക്ഷകർ എന്നിവർക്ക് മുൻഗണനയുണ്ട്. പ്രിലിമിനറി സ്ക്രീനിങ്, അഭിമുഖം എന്നിവയടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രതിമാസ ഓണറേറിയം 10,000 രൂപ. അപേക്ഷ internship.mea.gov.in വഴി ഫെബ്രുവരി 15 വരെ നൽകാം.