കൊച്ചി;സംസ്ഥാനത്തെ കൊവിഡ് (covid)പരിശോധന നിരക്ക്(test rates) കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . ആർ ടി സി സി ആർ പരിശോധന നിരക്ക് 300 രൂപയും ആന്റിജൻ പരിശോധന നിരക്ക് 100 രൂപയും ആക്കിയ സർക്കാർ നടപടി ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
നിരക്ക് കുറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി അറിയിച്ചത്.വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാണ് സർക്കാർ നടപടി. കൊവിഡ് പരിശോധന നിരക്കുകൾ (Covid Test Rates) കൂട്ടിയില്ലെങ്കിൽ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാർ വിഭാഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു.
ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതകിന് പുറമേയാണ് ലാബുടമകൾ കോടതിയിലുമെത്തിയത്.