വിന്‍ഡീസിനെ തകര്‍ത്ത് ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

 

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​റു​മാ​രാ​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും ഇ​ഷാ​ൻ കി​ഷ​നും മി​ക​ച്ച തു​ട​ക്ക​മാ​ണ് കു​റി​ച്ച​ത്. 19 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 40 റ​ണ്‍​സാ​ണ് രോ​ഹി​ത് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​ഷാ​ൻ കി​ഷ​ൻ 35 റ​ണ്‍​സും നേ​ടി.

വി​രാ​ട് കോ​ഹ്ലി 17 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. 34 റ​ണ്‍​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വും 24 റ​ണ്‍​സെടു​ത്ത വെ​ങ്ക​ടേ​ഷ് അ​യ്യ​രും ചേര്‍ന്ന് പു​റ​ത്താ​കാ​തെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ണ്‍​സെ​ടു​ത്ത​ത്. നി​ക്കോ​ളാ​സ് പൂ​ര​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് വി​ൻ​ഡീ​സി​ന് ക​രു​ത്താ​യ​ത്. 43 പ​ന്തി​ൽ അ​ഞ്ച് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 61 റ​ണ്‍​സാ​ണ് പൂ​ര​ൻ നേ​ടി​യ​ത്.

പൂ​ര​ന് കൈ​ൽ മേ​യേ​ഴ്സും പി​ന്തു​ണ ന​ൽ​കി. മേ​യേ​ഴ്സ് 24 പ​ന്തി​ൽ 31 റ​ണ്‍​സെ​ടു​ത്തു. പൂ​ര​നും മേ​യേ​ഴ്സ​നും ചേ​ർ​ന്നും 47 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. അ​കേ​ൽ ഹൊ​സൈ​ൻ 10 റ​ണ്‍​സും നേ​ടി. നാ​യ​ക​ൻ പൊ​ള്ളാ​ർ​ഡ് 19 പ​ന്തി​ൽ 24 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

ഇന്ത്യയ്ക്കായി സ്പിന്നര്‍ രവി ബിഷ്ണോയ് അരങ്ങേറ്റം കുറിച്ചു. ബി​ഷ്ണോ​യി നാ​ല് ഓ​വ​റി​ൽ 17 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ഷ​ൽ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് നേ​ടി. ഇന്ത്യയുടെ ആറാം ബൗളിങ് ഓപ്ഷനായ വെങ്കടേഷ് അയ്യര്‍ ഈ മത്സരത്തില്‍ ഒരു ഓവര്‍ എറിഞ്ഞു. നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത വെങ്കടേഷിന് പക്ഷേ വിക്കറ്റൊന്നും ലഭിച്ചില്ല.