തിരുവനന്തപുരം: മംഗലാപുരം-തോകുർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് ഏഴിന് പുറപ്പെടാനിരുന്ന എറണാകുളം-പൂനെ പ്രതിവാര എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനു പുറമെ മാർച്ച് ആറിന് ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
മാർച്ച് ആറിന് രാവിലെ 8.45 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടാനിരുന്ന കൊച്ചുവേളി-ലോകമാന്യ തിലക് എക്സ്പ്രസ്(ട്രെയിൻ നന്പർ: 12202) ആറു മണിക്കൂർ വൈകി ഉച്ചയ്ക്ക് 2.45 ന് മാത്രമേ പുറപ്പെടുകയുള്ളൂ.
എറണാകുളം-ഹസ്രത് നിസാമുദ്ദീൻ(12617) വൈകുന്നരം 5.25 നും കൊച്ചുവേളി-പോർബന്തർ(20909) ഉച്ചയ്ക്ക് 3.10 നും തിരുവനന്തപുരം-ലോകമാന്യ തിലക്(16346) ഉച്ചയ്ക്ക് 1.15 നും മാത്രമേ സർവീസ് ആരംഭിക്കുകയുള്ളുവെന്നും റെയിൽവേ അറിയിച്ചു.