ന്യൂഡൽഹി: യുക്രെയിനിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കണ്ട്രോൾ റൂം തുറന്നു. 1800118797 എന്ന ടോൾ ഫ്രീ നന്പറിലേക്ക് വിളിക്കാം.
ഇന്ത്യയിലെ മറ്റ് നമ്പറുകൾ: 1123012113, 1123014104, 1123017905.
യുക്രെയിൻ നമ്പർ:- 380 997300428, 380 997300483
യുക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നോർക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
യുക്രൈനിലുള്ള ഇന്ത്യക്കാർ പ്രത്യേകിച്ച് വിദ്യാർഥികൾ ആ രാജ്യത്ത് നിൽക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കിൽ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യുക്രൈനിൽ നിന്നും വിമാനസർവീസ് സുഗമമായി നടക്കുന്നുണ്ട്.
യുക്രൈനിലുള്ള മലയാളികൾക്ക് അവിടെത്തെ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഉക്രൈനിലെ മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.