ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്രം. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദേശം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. കോവിഡ് കേസുകള്‍ നിരന്തരം വിലയിരുത്താനും നിര്‍ദ്ദേശമുണ്ട്.
ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനുമാണ് അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10-ന് ഒരു പുതിയ മാനദണ്ഡം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.