ഇടുക്കി: കെഎസ്ഇബിയിലെ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുൻ മന്ത്രി എം.എം മണിയുടെ പ്രതികരണം. സതീശന്റെ കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെഎസ്ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നും എം.എം മണി ആരോപിക്കുന്നു.
കോൺഗ്രസ് മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച് കോടികളുടെ നഷ്ടം വരുത്തി. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പേരുപോലും താന്‍ പരാര്ശിച്ചിട്ടില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എം.എം മണി വ്യക്തമാക്കി.