തലശേരി: കണ്ണൂരിലെ തലശേരിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ബോംബുകൾ കണ്ടെത്തി. എരഞ്ഞോളി മലാൽ മടപ്പുരയ്ക്ക് സമീപത്തായുള്ള വളപ്പിലാണ് ബോംബുകൾ കണ്ടെത്തിയിരിക്കുന്നത്.രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമായിരുന്നു കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണ് ഇവയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡ് എത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിലെ തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബുകൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.