മസ്കത്ത്: അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട 23 വിദേശികളെ ദോഫാർ ഗവർണറേറ്റിൽനിന്ന് അറസ്റ്റ് ചെയതു. അൽ ഹലാനിയത്ത് ദ്വീപുകൾക്ക് സമീപം അറബിക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ട വിദേശ തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് പൊലീസിൻറെ സഹകരണത്തോടെ ഫിഷറീസ് കൺട്രോൾ ടീം പിടികൂടിയത്. ആറ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, ജലവിഭവ വകുപ്പ് അറിയിച്ചു