തിരുവനന്തപുരം: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും എം.എൽ.എയുമായ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. വിഷയം ‘വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനില്ല എന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
വിവാഹം സംബന്ധിച്ച് ഇരുവരുടേയും വീട്ടുകാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നതെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും ആര്യ വ്യക്തമാക്കി. പാര്‍ട്ടിയും കുടുംബവും തന്നെയാണ് പ്രധാനപ്പെട്ടത്. വിവാഹത്തിന്റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നത്.