കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈകോടതി മാറ്റിവച്ചു. ഈ മാസം 24-ലേക്കാണ് ഹർജി മാറ്റിയതായി റിപ്പോർട്ടുകൾ. മാധ്യമവിചാരണ നടത്തി തനിക്കെതിരേ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുവെന്നാണ് ഹരജിയില്‍ ദിലീപ് ആരോപിക്കുന്നു.
വിചാരണകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷനും ആരോപണം ഉയർത്തുന്നു.