കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനു നേരെ ഉണ്ടായ ബോബേറിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കാൻ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിൽ. പ്രധാന പ്രതി മിഥുന്റെ സുഹൃത്ത് സനാദി (25) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം ഉച്ചയോടെ സനാദ് കാറിൽ സ്ഥലത്ത് എത്തുകയായിരുന്നു. താൻ ഇവിടെയെത്തിയെന്ന വിവരം മിഥുനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ബോംബേറ് നടന്നത്. ബോംബേറ് നടത്തുമ്പോൾ പ്രദേശവാസിയായ ആരുടെയെങ്കിലും സഹായം വേണമെന്നു മിഥുൻ ചിന്തിച്ചിരുന്നു. തുടർന്നാണ് സനാദിന്റെ സഹായം തേടിയത്.