തിരുവനന്തപുരം: ഇലക്ട്രീഷ്യൻമാർക്കുള്ള രണ്ട് ദിവസത്തെ സൗരോർജ നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അനെർട്ട് അപേക്ഷ ക്ഷണിച്ചു. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷികാം. പത്താം ക്ലാസും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റിസ്/ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.anert.gov.in/node/709 എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 28. ഫോൺ: 9188119431, 18004251803.