കോഴിക്കോട്: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിൻ്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 23 വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍.