സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ചർച്ചയിൽ ജി സുധാകരനെതിരെ പ്രതിനിധികൾ കടുത്ത വിമർശനം ഉയർത്തുന്നതോടെയാണ് പിണറായി വിജയൻ ഒടുവിൽ ഇടപെട്ടത്. “ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക ” – അദ്ദേഹം വ്യക്തമാക്കി.
ചാരുംമൂട് ഏരിയ കമ്മിറ്റി പ്രതിനിധികൾ പടനിലം സ്കൂൾ കോഴ വിഷയം ഉന്നയിച്ചു. ആരോപണ വിധേയനായ കെ രാഘവനെ, സുധാകരൻ പിന്തുണച്ചെന്ന് പ്രതിനിധികൾ ആരോപിക്കുന്നു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളും സുധാകരനെ വിമർശിച്ചു. എച് സലാമിനെ തോൽപ്പിക്കാൻ നോക്കി എന്ന് അമ്പലപ്പുഴയിലെ പ്രതിനിധി വിമർശിച്ചു. സുധാകരൻ അധികാരിമോഹിയാണ് എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം.