തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ പിടിയിലായ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് 16 കോടിയുടെ മദ്യം കടത്തിയെന്ന് കണ്ടെത്തി. ഒരേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പല തവണ മദ്യം കടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയ്യാള്‍ 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
ഇന്നലെയാണ് കസ്റ്റംസ് മുന്‍ സൂപ്രണ്ടായ ലൂക്ക് കെ.ജോര്‍ജിനെ പിടികൂടിയത്. യാത്രക്കാരുടെ വ്യാജപേരില്‍ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയിരുന്നത്. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിച്ചത്.