തൃശൂർ: കേരള ലളിതകലാ അക്കാദമി 2022-23 വർഷത്തിലേക്ക് തെരഞ്ഞെടുത്ത കലാകാരർക്ക് ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണൽ ലളിത കലാ അക്കാദമിയുടെയോ കലാപ്രദർശനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും ഗ്രാന്റ് പ്രദർശനങ്ങൾക്ക് അർഹത നേടിയവർക്കും ഓൺലൈനായി അപേക്ഷിക്കാം.
ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും പുതിയ അപേക്ഷ സമർപ്പിക്കണം. സർക്കാർ, അർദ്ധസർക്കാർ, ബോർഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരും വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടിയവരും അപേക്ഷിക്കേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. വെബ്‌സൈറ്റ് www.lalithkala.org