പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡല്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് റിപ്പോർട്ടുകൾ.
രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു വിദ്യാർത്ഥിയുടെ താമസം. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തിരുന്നത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.