കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ വ്യക്തമാക്കി. ഒരു മാസത്തിന് ശേഷമാവും വിവാഹമെന്നും അറിയിച്ചിട്ടുണ്ട്.
ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് ഇപ്പോൾ വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളായിരുന്നു.
സച്ചിന് ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്നും മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.