പാലക്കാട്: തേങ്കുറിശ്ശിയിൽ ഗൃഹനാഥനെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തായങ്കാവ് കൃഷ്ണ നിവാസിൽ സന്തോഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതായി ആണ് റിപ്പോർട്ടുകൾ.
സന്തോഷിന്റെ ഭാര്യ ബിന്ദുവി(42)നെ അവശനിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി.