വാലന്റൈൻസ് ദിനത്തിൽ തൻ്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്. കാമുകനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഗോപിക രമേശ്. ചിത്രത്തിൽ ഒട്ടും റൊമാന്റിക് അല്ലാത്ത സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തുന്നത്.
ഗോപികയുടെ കാമുകനായ ഹരികൃഷ്ണനും കലാകാരനാണ്. എപ്പോഴാണ് പ്രപ്പോസ് ചെയ്യുകയെന്നും ഒരു വർഷത്തോളമായെന്നുമുള്ള ഹാഷ്ടാഗുകൾക്കൊപ്പമാണ് ഗോപികയുടെ പോസ്റ്റ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്. ഡാൻസറായ ഹരികൃഷ്ണനൊപ്പം മുൻപും നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് ഗോപിക പങ്കുവച്ചിട്ടുള്ളത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിൽ അരങ്ങേറുന്നത്. ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. മോഡലിങ്ങിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.