പ്രണയദിനത്തിൽ ബോളിവുഡ് നടൻ വിക്രാന്ത് മാസെ വിവാഹിതനായി. ശീതൾ താക്കൂറാണ് വധു. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. 2019 ൽ വിക്രാന്തും ശീതളിന്റേയും വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് അന്നും ക്ഷണമുണ്ടായിരുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു താരം വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവയ്ക്കുന്നത്.
നടിയായ ശീതൾ സിനിമകളും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന സീരീസിൻ്റെ ആദ്യ സീസണിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രണയത്തിലാവുന്നത്. വിക്രാന്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ലവ് ഹോസ്റ്റൽ’ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്.
സാന്യ മൽഹോത്ര നായികയായെത്തുന്ന ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കിയിരിക്കുന്നത്. ദേവാംഗ് ബവ്സറിൻ്റെ ‘ബ്ലാക്കൗട്ട്’, സന്തോഷ് ശിവൻ്റെ ‘മുംബൈക്കർ’, പവൻ കിർപലാനിയുടെ ’ഗ്യാസ് ലൈറ്റ്’ എന്നിവയാണ് വിക്രാന്തിൻ്റെ മറ്റ് പുതിയ പ്രോജക്ടുകൾ.