തൃശൂർ : ടി ടി ആറിന്(ttr) ക്രൂര മർദനം. റെയിൽവേ സ്റ്റേഷനിൽ(railway station) വച്ചാണ് മർദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളികൾ(migrant labourers) ആണ് മർദിച്ചത്. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്.അന്ത്യോദയ എക്സ്പ്രസിൽ ആണ് മർദന്തതിന് കാരണമായ തർക്കം ഉണ്ടായത്
ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക്(33) ആണ് മർദനമേറ്റത്. ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊഴിലാളികൾ പിടിച്ചുവാങ്ങി. ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്