കോഴിക്കോട്: ഓപറേഷൻ സൈലൻസിന്റെ ഭാഗമായി കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ ഓൾട്ടറേഷൻ നടത്തിയ 36 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ജില്ലയിൽ നടത്തിയ ഹെൽമറ്റ് ധരിക്കാത്തത് അടക്കമുള്ള കേസുകൾ ഉൾപ്പെടുത്തിയ പരിശോധനയിൽ 131 വാഹനങ്ങൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തു. ഇതിൽ പിഴയായി 351390 രൂപ ഈടാക്കി. കോഴിക്കോട് ആർ.ടി.ഒ സുമേഷിന്റെ മേൽനോട്ടത്തിലാണ് പരിശോധന. അനധികൃതമായി സൈലൻസർ ഘടിപ്പിച്ച് അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്കെതിരെയുള്ള ഓപ്പറേഷൻ സൈലൻസ് 18 വരെ നടത്താനാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്.