സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മാധ്യമപ്രവർത്തകനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി. സൂറത്ത് ആസ്ഥാനമായുളള വാരികയിലെ മാധ്യമപ്രവര്‍ത്തകനായ ജുനേദ് ഖാന്‍ പത്താനെ (37) ആണ് ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും മുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയത്.
ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഷാഹ്പൂർ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. കുടുംബം സഞ്ചരിച്ച ബൈക്കിനെ നാലംഗ സംഘം കാറിലെത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു.
പിന്നീട് റോഡിൽ വീണ് കിടന്ന പത്താനെ ഭാര്യയുടെയും മക്കളെയും മുന്നിൽ വെച്ച് പ്രതികള്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.