തിരുവനന്തപുരം; റിപ്പബ്ലിക് ദിന പരേഡിൽ മികച്ച പ്രകടനം നടത്തി മെഡലുകൾ നേടിയ എൻ.സി.സി കേഡറ്റുകളെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. ഗോൾഡ് മെഡൽ നേടിയ മാധവ് എസ്(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ ആർമി), കുരുവിള കെ(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ നേവി), വെള്ളി മെഡൽ നേടിയ കീർത്തി യാദവ്(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് ആർമി). മീനാക്ഷി എ. നായർ(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് നേവി), വെങ്കല മെഡൽ നേടിയ അർജുൻ വേണുഗോപാൽ(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ എയർ), എം. അക്ഷിത(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് എയർ) എന്നിവരെയാണു മുഖ്യമന്ത്രി അനുമോദിച്ചത്. എസ്.സി.സി. ഡയറക്ടറേറ്റ് ഒഫിഷ്യേറ്റിങ് എ.ഡി.ജി. ബ്രിഗേഡിയർ പി.കെ. സുനിൽ കുമാർ, ഡയറക്ടർ എസ്. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.