കൊച്ചി: എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്റെ വേദി മാറ്റിയതായി റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കൊച്ചി മറൈൻ ഡ്രൈവിലേക്ക് സമ്മേളനം മാറ്റിയിരിക്കുന്നത്.
പ്രതിനിധി സമ്മേളനത്തിൽ 400 പേരും പൊതുസമ്മേളനത്തിൽ 1500 പേരും പങ്കെടുക്കും.സാഹചര്യം അനുകൂലമായാൽ കൂടുതൽ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും സംഘം ചെയർമാൻ പി രാജീവ് പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.