യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തിനെതിരെയുള്ള പ്രസ്താവനയ്ക്കെതിരെ സി.പി.എം. മോദി സർക്കാരിന്‍റെ സർവേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നിരവധി കേസുകൾ സ്വന്തമായുള്ള യോഗിക്ക് കേരളത്തെ വിമർശിക്കാൻ അർഹതയില്ലെന്നും യെച്ചൂരി പ്രതികരിക്കുകയും ചെയ്തു.
കേരളത്തിന്‍റെ പൊതുതാത്പര്യത്തിനൊപ്പമല്ല ബി.ജെ.പിയെന്ന് സി.പി.എം നേതാവ് എ വിജയരാഘവന്‍ വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് ശ്രമിക്കുന്നത് വിദ്വേഷ പ്രചാരണത്തിനാണ്. യോഗിക്ക് ഇങ്ങനെ ചിന്തിക്കാനേ കഴിയൂ എന്നും വിജയരാഘവന്‍ വ്യക്തമാക്കി.