കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പീഡനപരാതിയിൽ ഹോട്ടലുടമ റോയ് വയലാട്ടിനും അഞ്ജലി റീമ ദേവിനുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് കൊച്ചി ഡിസിപി വി യു കുര്യാക്കോസ്. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോവുന്നത്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് റോയിക്കും അഞ്ജലിക്കുമെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പടെ ശേഖരിച്ചതെന്ന് ഡിസിപി വ്യക്തമാക്കി.