ജമ്മുകാശ്മീരിലെ അവന്തിപുരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 49 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടു. ആക്രമണത്തിനു പിന്നിൽ ജയ്ഷേ മുഹമ്മദ് എന്ന ഭീകര സംഘടന ആയിരുന്നു.
2019 ഫെബ്രുവരി 14ന് സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം സൈനീകർ 78 ബസുകളിലായി പോവുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കാർ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 49 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാരടക്കമുള്ളവറായിരുന്നു. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദായിരുന്നു ചാവേർ.
ഇസ്ലാമബാദിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഈ ഭീകരാക്രമണത്തില്‍ പങ്കുള്ളതായാണ് എന്‍ഐഎ വിശദമാക്കുന്നത്. ബിഎസ്എഫ് പട്രോളിംഗില്‍ പുല്‍വാമ ഭീകരാക്രമണകാരികള്‍ നുഴഞ്ഞുകയറാനുപയോഗിച്ച ടണലും കണ്ടെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം പദ്ധതി തയ്യാറാക്കാന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മൌലാനാ മസൂദ് അസറിന്‍റെ ബന്ധുവായ മുഹമ്മദ് ഉമര്‍ ഫറൂഖ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് ഈ തുരങ്കത്തിലൂടെയാണെന്നും സംശയിക്കുന്നുണ്ട്.
ഐഇഡി സ്‌ഫോടകവസ്‌തു നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കപ്പെട്ട അമോണിയം പൗഡർ അടക്കമുള്ള പല രാസവസ്തുക്കളും വാങ്ങിയത് ആമസോണിൽ നിന്നാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസര്‍ അയച്ച ശബ്‍ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസർ സന്ദേശം അയച്ചതെന്നും കണ്ടെത്തി. 2017ലെ ഉറി ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമായിരുന്നു പുല്‍വാമയിലേത്.