ന്യൂഡൽഹി:ഗോവ,ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകൾ ഇന്ന്. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും ജനങ്ങൾ ഇന്ന് വിധിയെഴുതും. ഉത്തരാഖണ്ഡിൽ 632 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു മുഖ്യ പോരാട്ടം, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, സമാജ്വാദി പാർട്ടിയും മത്സരരംഗത്തു സജീവമാണ്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്താണു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത്.
ഗോവയിൽ ബിജെപിയും കോൺഗ്രസും തമ്മിലാണു പ്രധാന പോരാട്ടം. ഗോവയിൽ ഏകദേശം 11.6 ലക്ഷം വോട്ടർമാരാണുള്ളത്. 301 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. പ്രമോദ് സാവന്താണു ബിജെപിയെ നയിക്കുന്നത്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ഇത്തവണ പനാജി നിയോജകമണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് ദിഗംബർ കമ്മത്ത് മഡ്ഗാവിൽനിന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.