കൊച്ചി: അടുത്ത മൂന്ന് മണിക്കൂറുകളില്‍ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ ജില്ലകള്‍ കൂടാതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു.
കിഴക്കന്‍ കാറ്റ് ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച വരെ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.