ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു. ആദ്യ ദിനത്തില്‍ ബേസില്‍ തമ്പിയെ മുംബൈ ടീമില്‍ എത്തിച്ചിരുന്നു.
മുംബൈയുടെ വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സണ്‍റൈസേഴ്സില്‍ വിഷ്ണു കളിക്കുക. വിഷ്ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്റ്റൽസിന്റെ ഭാഗമായിരുന്നു വിഷ്ണു. അടിസ്ഥാന തുകയ്ക്കായിരുന്നു 2021ലെ ലേലത്തിൽ ഡൽഹി സ്വന്തമാക്കി. അതിന് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ താരമായിരുന്ന വിഷ്ണു മൂന്ന് ഐപിഎൽ മത്സരങ്ങളിൽ ബാറ്റ് വീശിയിരുന്നു.
മലയാളി താരങ്ങളായ ബേസിൽ തമ്പിയും കെ.എം അസിഫും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരവുമായ റോബിൻ ഉത്തപ്പയെയുമാണ് നിലവിൽ വിഷ്ണുവിനെ കൂടാതെ മറ്റ് ടീമുകൾ സ്വന്തമാക്കിട്ടുള്ളത്.
അതേസമയം മുൻ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ കാര്യത്തിൽ അവ്യക്തം തുടരുകയായണ്. താരത്തിന് ഇനി അവസരമുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തമല്ല. താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന താരത്തെ അക്സിലറേറ്റഡ് ഓക്ഷൻ ലിസ്റ്റൽ ഉൾപ്പെടുത്തിട്ടില്ല.