കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടു. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. ഇതോടെ മന്ത്രി അഹ്‌മദ് ദേവർ കോവിൽ അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു.
പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
അഡ്ഹോക് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്‍റ് എം എം മാഹീന്‍ എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍.
മാസങ്ങളായി ഐ.എന്‍.എല്ലി നകത്ത് നിലനില്ക്കുന്ന അബ്ദുല്‍ വഹാബ്-കാസിം ഇരിക്കൂര്‍ തര്‍ക്കത്തിന് വിരാമമിടാനാണ് ദേശീയ നേതൃത്വത്തിന്‍റെ ശ്രമം. കാസിം ഇരിക്കൂറിനൊപ്പം നില്ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചിരുന്നത്.
തീരുമാനം എടുക്കുന്നതിന് വേണ്ടി ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എപി അബ്ദുല്‍ വഹാബ് പങ്കെടുത്തില്ല. പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എപി അബ്ദുല്‍ വഹാബ് അറിയിച്ചു.