മലപ്പുറം;മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യ(26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആര്യയെ കാണാതാകുന്നത്.വള്ളിക്കുന്നിലെ കടലുണ്ടി പുഴയിൽ നിന്നുമാണ് മൃതേദേഹം കണ്ടെത്തിയത്.
യുവതിയെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ആര്യ വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആര്യയെ കാണാതായതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.