ജനപ്രീതിയില്‍ മുന്നിലുള്ള മലയാളത്തിലെ നായക നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും. ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണിത്.
നടിമാരുടെ പട്ടികയിൽ മഞ്ജു വാര്യരാണ് തലപ്പത്ത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ദിലീപ്, ആസിഫലി, നിവിൻ പോളി, ഷെയ്ൻ നിഗം എന്നിവരാണ് അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ. നടിമാരുടെ പട്ടികയിൽ ശോഭന രണ്ടാം സ്ഥാനവും കാവ്യ മാധവൻ മൂന്നാം സ്ഥാനവും നേടി. പാർവതി തിരുവോത്ത്, നിമിഷ സജയൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, നമിത പ്രമോദ്, നയൻ താര, രജിഷ വിജയൻ എന്നിങ്ങനെയാണ് നടിമാരുടെ ടോപ് 10 ലിസ്റ്റ്.
Ormax Stars India Loves: Most popular male Malayalam film stars (Jan 2022) #OrmaxSIL pic.twitter.com/AviOrBx82K
— Ormax Media (@OrmaxMedia) February 13, 2022
അക്ഷയ്കുമാറാണ് ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരം. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഋത്വിക് റോഷൻ, ആമിർ ഖാൻ എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ആലിയ ബട്ടാണ് ഹിന്ദി സിനിമയിലെ ജനപ്രിയ നായിക. കത്രീന കൈഫ്, ദീപിക പദുക്കോൺ, കൃതി സനൻ, ശ്രദ്ധ കപൂർ എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടി. വിജയ് ആണ് തമിഴ് നടൻമാരുടെ പട്ടികയിലെ മുമ്പൻ. അജിത് രണ്ടാമതും സൂര്യ മൂന്നാമതും എത്തി. സൂപ്പർ സ്റ്റാർ രജനീകാന്ത് നാലാം സ്ഥാനത്താണ്. ധനുഷ് അഞ്ചാമത്തെിയപ്പോൾ വിജയ് സേതുപതി പട്ടികയിൽ ആറാം സ്ഥാനം സ്വന്തമാക്കി. ഉലകനായകൻ കമൽഹാസൻ പട്ടികയിൽ ഏഴാമനാണ്. തമിഴ് നടിമാരുടെ പട്ടികയിൽ നയൻതാരയാണ് ഒന്നാമത്. സാമന്ത, കീർത്തി സുരേഷ്, തൃഷ കൃഷ്ണൻ, തമന്ന എന്നിങ്ങനെ പട്ടിക നീളുന്നു.
Ormax Stars India Loves: Most popular female Malayalam film stars (Jan 2022) #OrmaxSIL pic.twitter.com/y8gkRKE6Be
— Ormax Media (@OrmaxMedia) February 13, 2022
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നടന്മാര്‍
1. മോഹന്‍ലാല്‍
2. മമ്മൂട്ടി
3. ഫഹദ് ഫാസില്‍
4. ടൊവീനോ തോമസ്
5. പൃഥ്വിരാജ് സുകുമാരന്‍
6. ദുല്‍ഖര്‍ സല്‍മാന്‍
7. ദിലീപ്
8. ആസിഫ് അലി
9. നിവിന്‍ പോളി
10. ഷെയ്ന്‍ നിഗം