ആലുവ: മുട്ടത്ത് കുട്ടികൾ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു. കളമശേരി ഡുഡ്ഷെഡ് തൊഴിലാളിയായ എടത്തല സ്വദേശി ബക്കർ ആണ് മരിച്ചത്. മുട്ടം തൈക്കാവിന് സമീപമായിരുന്നു അപകടം.
കാർ നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.