തിരുവനന്തപുരം പോത്തൻകോട് ബ്ലേഡ് മാഫിയ അറുപതുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. പോത്തൻകോട് സ്വദേശികളായ ഷുക്കൂർ, മനോജ് എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ചയാണ് പലിശ മുടങ്ങിയതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കേസിൽ മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.