ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്‍ലിം ലീഗ് പുറത്താക്കിയ പി.പി ഷൈജൽ എംഎസ്എഫ് ഓഫീസിൽ എത്തി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജലിന്‍റെ മടങ്ങിവരവ്. കഴിഞ്ഞ ദിവസമാണ് ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി.പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.
ഒരു വലിയ രാജ്യം കരാറുകൾ അവഗണിക്കുമ്പോൾ അത് അന്താരാഷ്ട്ര സമൂഹത്തിന്റെ മുഴുവൻ ആശങ്കയായി മാറുമെന്ന് ജയ്‌ശങ്കർ പറഞ്ഞു. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.