ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ 11 ശതമാനം കുറവാണിത്.
50,407 പേർക്കായിരുന്നു ഇന്നലെ കോവിഡ് ബാധിച്ചത്. നിലവില്‍ 5,37,045 പേരാണ് ചികിത്സയിലുള്ളത്. 684 പേരാണ് മരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ കണക്ക് 3.17 ആയി കുറഞ്ഞു. ആകെ മരണം 5,08,665 ആയി. 24 മണിക്കൂറിനിടെ 14,15,279 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം 1,17,591 പേർ രോഗമുക്തി നേടി. 4,15,85,711 പേർ ഇതുവരെ രോഗമുക്തരായി.