തിരുവന്തപുരം: മണൽക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന നടന്നു. പിടിയിലായ രണ്ടാമത്തെ ഞായറാഴ്ചയിലാണ് പ്രാർത്ഥനക്ക് സഭാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച തിരുനെൽവേലി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭ നീക്കം നടത്തുന്നത്. അംബാ സമുദ്രത്തിൽ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്‍റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കർ സ്ഥലത്ത് സഭ പാട്ടത്തിന് നൽകിയ ഭൂമിയുടെ മറവിലാണ് മണൽ ഘനനവും മണൽക്കടത്തും നടന്നിരിക്കുന്നത്.